ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ മഹിളാലയം കവല ന്യൂ ഇറ ക്ലിനിക്കിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് മറിഞ്ഞു. ശനിയാഴ്ച രാത്രി പത്തരക്കാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് കാർ തല കീഴായി മറിയുകയായിരുന്നു. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ഇയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. രണ്ടാഴ്ച മുമ്പ് ഇവിടെ കാർ വൈദ്യുതി പോസ്റ്റിലിടിച്ചും പിന്നീട് ലോറി ഇടിച്ചും തകർന്നിരുന്നു.