കൊച്ചി: എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നാളെ ( ചൊവ്വ) പുലർച്ചെ അഞ്ചു മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും.കിഴക്കേ ഗോപുരനടയിൽ കൂടി മാത്രമാണ് പ്രവശേനം. അവിടെ തെർമൽ സ്കാനിംഗിന് വിധേയമാകണം. പേരും ഫോൺ നമ്പരും രേഖപ്പെടുത്തണം.പത്തു പേരെ മാത്രമേ ഒരു സമയം ക്ഷേത്രത്തിൽ പ്രവേശിപ്പിക്കൂ. പൂജാ സമയങ്ങളിൽ ആരെയും പ്രവേശിപ്പിക്കില്ല. വടക്കേ നടയിൽ കൂടി ദർശനത്തിന് ശേഷം പുറത്തു പോകണം. സർക്കാർ നിർദ്ദേശമനസിച്ച് പ്രായമുൾപ്പെടെയുള്ള കാര്യങ്ങൾ ബാധകമായിരിക്കുമെന്ന് ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ദേവസ്വം ഓഫീസർ എ.ആർ.രാജീവ് എന്നിവർ അറിയിച്ചു.