ആലുവ: നിർദ്ധന രോഗിക്ക് കുട്ടമശേരി ബ്രേക്കിംഗ് ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ കൈത്താങ്ങ്. കാൻസർ രോഗ ബാധിതനായ കുട്ടമശ്ശേരിയിൽ സ്വദേശി രാജന് വേണ്ടി വാട്ട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് പണം സ്വരൂപീക്കുകയായിരുന്നു. സഹായം ഗ്രൂപ്പ് അഡ്മിൻ ഷിഹാബ് മിയ്യത്ത് കൈമാറി. നൗഷാദ്, നിഷാദ്, ഹസീബ്, ജബ്ബാർ, മുജീബ്, മാഹിൻ, മുബാറക് തുടങ്ങിയവർ പങ്കെടുത്തു.