കൊച്ചി: പരമ്പരാഗതമായി നെൽക്കൃഷിയും മത്‌സ്യക്കൃഷിയും തുടർന്നുവരുന്ന ചെല്ലാനം കിഴക്ക് നീണ്ടകര പാടശേഖരത്തിൽ ഈ സമ്പ്രദായം അട്ടിമറിക്കാനുള്ള നീക്കം തടയണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡന്റ് ടി.എൻ. സോമൻ ആവശ്യപ്പെട്ടു. അടിയന്തര നടപടി ആവശ്യപ്പെട്ട് കൃഷിമന്ത്രിക്കും കളക്ടർക്കും പരാതി നൽകി.