കോലഞ്ചേരി: കോൺഗ്രസ് കുന്നത്തുനാട് മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ വെമ്പിള്ളി ഗവ.എൽ.പി സ്കൂളിലെ രണ്ട് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിലെ പഠനത്തിനായി
ടി.വി സെ​റ്റും ഡിജി​റ്റൽ കണക്ഷനും നൽകി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ വർഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ വർഗീസ്,ബ്ലോക്ക് സെക്രട്ടറി ഇ.എം.നവാസ്, ടി.വി ശശി, എ.വി ജേക്കബ്, മോളി അബ്രാഹം. എം.ഇ പരീകുഞ്ഞ്, കെ.കെ ഷാജി തുടങ്ങിയവർ പങ്കെടുത്തു.