മഹല്ല് കോഓർഡിനേഷൻ കമ്മിറ്റി തീരുമാനം
ആലുവ: സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം പള്ളികൾ തുറക്കുന്നത് ശ്രമകരമായിരിക്കുമെന്ന സാഹചര്യത്തിൽ ജില്ലയിലെ പള്ളികൾ ജൂൺ 30 വരെ നിലവിലെ അവസ്ഥയിൽ തുടരാൻ ജില്ലാ മഹല്ല് കോർഡിനേഷൻ കമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ കെ.എം. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു.
ദിനംപ്രതി കൊവിഡ് രോഗികൾ വർധിക്കുന്നതിനാൽ സമൂഹനന്മയെ കരുതി പ്രതിരോധ നടപടിയുടെ ഭാഗമായാണ് തീരുമാനം. ജൂൺ അവസാന വാരം കോർഡിനേഷൻ കമ്മറ്റി വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി നിലപാടെടുക്കും.
രക്ഷാധികാരി പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ, സുലൈമാൻ മൗലവി, സലിം ലത്തീഫി തുടങ്ങിയവർ തീരുമാനത്തെ സ്വാഗതം ചെയ്തു. യോഗത്തിൽ ജനറൽ കൺവീനർ അഡ്വ: കബീർ കടപ്പിള്ളി, വിവിധ ജമാഅത്ത് പ്രസിഡന്റുമാരായ പി.എച്ച്. അബ്ദുൽ റഷീദ്, അഡ്വ. ഇബ്രാഹിം, ഹബീബ് കോമ്പാറ, ബിലാൽ കലൂർ, സിയാദ് കോക്കർ, സിറാജ് പൊന്നുരുന്നി, കരീം മുട്ടം, പരീത് കളമശ്ശേരി, ഹമീദ് മന്നപ്പിള്ളി, മാനാത്ത് മുഹമ്മദ് തൃക്കാക്കര, അഡ്വ. അബ്ദുൽ കരീം കരിമക്കാട്, ജബ്ബാർ തോട്ടത്തുംപടി, അബ്ദുൽ കരീം പടമുകൾ, ജമാൽ, ജാഫർ, നാദിർഷ കൊടികുത്തുമല, സലിം പി.കെ, അലി തുടങ്ങിയവർ പ്രസംഗിച്ചു. ജാഫർ സ്വാഗതവും പരീത് പിള്ള മുട്ടം നന്ദിയും പറഞ്ഞു.