കൊച്ചി: ഇന്നലെ ജില്ലയിൽ ആർക്കും കൊവിഡ് ബാധയില്ല. ജൂൺ ഒന്നിലെ അബുദാബി - കൊച്ചി വിമാനത്തിലെത്തിയ രോഗബാധിതനായ 60 വയസുള്ള തൃശൂർ സ്വദേശി ചികിത്സയിലുള്ളത് എറണാകുളം മെഡിക്കൽ കോളേജിലാണ്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ ഒന്നിന് രോഗം സ്ഥിരീകരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് ഉദ്യോഗസ്ഥയായ 49 വയസുള്ള എറണാകുളം സ്വദേശിനി ബിന്ദു സെബാസ്‌റ്റ്യൻ രോഗമുക്തയായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജായി. വീടുകളിൽ ഇന്നലെ 938 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 532 പേരെ ഒഴിവാക്കി. 10,453 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 20 പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഐസൊലേഷൻ
ആകെ: 10,453
വീടുകളിൽ: 9156
കൊവിഡ് കെയർ സെന്റർ: 477
ഹോട്ടലുകൾ: 716
ആശുപത്രി: 104
മെഡിക്കൽ കോളേജ്: 56
മൂവാറ്റുപുഴ ജനറൽ ആശുപത്രി: 08
കരുവേലിപ്പടി താലൂക്ക് ആശുപത്രി:2
ഐ.എൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി: 34
റിസൽട്ട്
ആകെ: 165
പോസിറ്റീവ് :00
ലഭിക്കാനുള്ളത്: 239
ഇന്നലെ അയച്ചത്: 122
ഡിസ്ചാർജ്
ആകെ: 20
മെഡിക്കൽ കോളേജ്: 04
സ്വകാര്യ ആശുപത്രി: 16
കൊവിഡ്
ആകെ: 49
മെഡിക്കൽ കോളേജ്: 44
ഐ.എൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി: 01