കോലഞ്ചേരി: ടി.വി ചലഞ്ചിന്റെ ഭാഗമായി പ്രവാസിയായ മനയത്ത് മനോജ് സംഭാവന നൽകിയ ടി.വി വിമ്മല കോളനിയിലെ ഏഴാം ക്ലാസുകാരി ചെറുപറമ്പിൽ സുനീഷിന്റെ മകൾ നന്ദനക്ക് വാർഡ് മെമ്പർ മിത മനോജ് കൈമാറി.സി.പി.എം ഐരാപുരം ലോക്കൽ സെക്രട്ടറി വി.കെ അജിതൻ, എം.എസ് ഹരികുമാർ, സിജോ വർഗീസ്, യൂണി​റ്റ് ഭാരവാഹികളും സംബന്ധിച്ചു.