jofin26
ജോഫിൻ

പിറവം: പിറവം പുഴയിൽ എക്‌സൈസ് കടവിൽ കാണാതായ ഇലഞ്ഞി ആലപുരം കൊഴുപ്പയിൽ വീട്ടിൽ ജോഫി (26) ന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെ കടവിന് സമീപം ബൈക്കും ഹെൽമെറ്റും കണ്ടതിനെത്തുടർന്ന് പൊലീസും ഫയർഫോഴ്സും പുഴയിൽ തിരച്ചിൽ നടത്തിയങ്കിലും വിഫലമായി.

രാവിലെ വീട്ടിൽ നിന്നും ഷട്ടിൽ കളിയ്ക്കാൻ പോയതാണ് ജോഫിൻ. ബാംഗ്ലൂരിൽ ഫിസിയോ തെറാപ്പിസ്റ്റാണ്. ജോഫിന്റെ പിതാവ് റിട്ട. എസ്.ഐ.ആണ്. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ പാലത്തിന് സമീപമുള്ള ശ്രായികടവിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.