cpm
ആട്ടായം പീപ്പിൾസ് ലെെബ്രറി ഭാരവാഹികളായ എം.എം. അബ്ദുൾ സമദ്, പി.എ.മെെതീൻ എന്നിവർ സി.പി.എം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരിനിൽ നിന്നും ടി.വി.ഏറ്റുവാങ്ങുന്നു. വി.എസ്.മുരളി, എം.മുഹമ്മദ് വാരിക്കാട്ട് എന്നിവർ സമീപം

മൂവാറ്റുപുഴ: ആട്ടായം പീപ്പിൾസ് ലെെബ്രറിയിൽ ഓൺലെെൻ ക്ലാസ് ആരംഭിക്കുന്നു. ഇതിന് സൗകര്യമൊരുക്കുന്നതിനായി സി.പി.എം നിരപ്പ് ബ്രാഞ്ച് കമ്മിറ്റി എൽ.ഇ.ഡി ടിവി നൽകി. ഓൺലൈൻ ക്ലാസുകൾ മുഴുവൻ കുട്ടികളിലേക്കും എത്തിക്കുന്നതിനുള്ള ലക്ഷ്യത്തോടെ ടിവി ഇല്ലാത്ത സ്ഥലങ്ങളിൽ ഉദാരമതികളുടെ സഹായത്തോടെയാണ് ടി.വി വാങ്ങിനൽകുന്നത്.

പീപ്പിൾസ് ലൈബ്രറിയുടെ പ്രവർത്തനപരിധിയിൽ നിരവധി വീടുകളിൽ കുട്ടികൾക്ക് ഓൺലെെൻ ക്ലാസിന് സൗകര്യം ഇല്ലായിരുന്നു. ലെെബ്രറി പ്രവർത്തകർ സി.പി.എം നിരപ്പ് ബ്രാഞ്ച് സെക്രട്ടറി സുമേഷ് കുന്നുമ്മേക്കുടിയുമായി ചർച്ച ചെയ്തതോടെയാണ് ടെലിവിഷൻ സംഭാവന നൽകാമെന്ന് ലെെബ്രറി ഭാരവാഹികളെ അറിയിച്ചത്. ലെെബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ സി.പി.എം മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരനിൽ നിന്ന് ലെെബ്രറി ഭാരവാഹികൾ ടിവി ഏറ്റുവാങ്ങി. യോഗം എം.ആർ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ലെെബ്രറി രക്ഷാധികാരി പി.എ. അബ്ദുൾസമദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം. അബ്ദുൾ സമദ് സ്വാഗതം പറഞ്ഞു. സി.പി.എം മുളവൂർ ലോക്കൽ സെക്രട്ടറി വി.എസ്. മുരളി, താലൂക്ക് ലെെബ്രറി കൗൺസിൽ അംഗങ്ങളായ പി.എ. മെെതീൻ പയ്യക്കുടി, എ.എൻ. മണി, എം. മുഹമ്മദ് വാരിക്കാട്ട്, കെ.പി.റെജി എന്നിവർ സംസാരിച്ചു.