ayyapp
കേന്ദ്ര സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി അയ്യപ്പൻകാവിൽ നടത്തിയ സമ്പർക്കത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ലഘുലേഖകൾ അഡ്വ ശാന്തി, ശോഭനൻ എന്നിവർക്ക് കൈമാറുന്നു. പ്രദീപ് നാരായണൻ, രാജേഷ് ബാബു, ബിജോയ് കെ.വി, അജയ് ഘോഷ് എന്നിവർ സമീപം.

കൊച്ചി : നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാമൂഴത്തിലെ ഒന്നാംവാർഷിക ദിനത്തോട് അനുബന്ധിച്ച് എറണാകുളം മണ്ഡലത്തിൽ അയ്യപ്പൻകാവ് മേഖലയിൽ നടത്തിയ ജനസമ്പർക്കപരിപാടിയിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പങ്കെടുത്തു. ലഘുലേഖകൾ ശ്രീനാരായണ ധർമ്മസമാജം മുൻ പ്രസിഡന്റ് ശോഭനൻ, അഡ്വ. ശാന്തി എന്നിവർക്ക് കൈമാറി. അയ്യപ്പൻകാവ് ഏരിയ പ്രസിഡന്റ് പ്രദീപ് നാരായണൻ, ജനറൽ സെക്രട്ടറി രാജേഷ് ബാബു, വൈസ് പ്രസിഡന്റ് ബിജോയ് കെ.വി, കമ്മിറ്റി അംഗം അജയ്ഘോഷ് എന്നിവർ സന്നിഹിതരായിരുന്നു.