കൊച്ചി:കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ മൂല്യമുയർന്ന് കൊണ്ട് ഇരിക്കുന്ന കമ്പനികളില്‍ ഒന്നാണ് റിലയന്‍സ് ജിയോ. ജിയോയിൽ വിദേശ നിക്ഷേപ പെരുമഴയാണ് നടക്കുന്നത്. ഇന്‍വെസ്റ്റ്‌മെന്റ് ഡവലപ്‌മെന്റ് അതോറിറ്റിയാണ് ജിയോയില്‍ പുതിയതായി നിക്ഷേപവുമായി എത്തിയിരിക്കുന്നത്.
1.16 ശതമാനം ജിയോ ഓഹരികളാണ് വാങ്ങുന്നത്. 5,683.50 കോടി രൂപയുടേതാണ് നിക്ഷേപം. ഇതോടെ എട്ടു നിക്ഷേപങ്ങളില്‍ നിന്നായി കമ്പനി നേടിയത് 97,885.65 കോടി രൂപയാണ്. ഇത് ജിയോ ഓഹരികളുടെ മൊത്തം മൂല്യം 4.91 ലക്ഷം കോടി രൂപയായി ഉയര്‍ത്തി. അബുദാബി കമ്പനിയായ മുബദല റിലയന്‍സില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിക്ഷേപം നടത്തിയിരുന്നു.9,093 കോടി രൂപയുടേതാണ് നിക്ഷേപം.
ആറു ആഴ്ചയ്ക്കുള്ളില്‍ റിലയന്‍സില്‍ എത്തുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളില്‍ ഒന്നായിരുന്നു ഇത്. കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപവും ഇതു തന്നെയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ജിയോയുടെ മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണമായും കട രഹിത കമ്പനിയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നീക്കം.