കൊച്ചി: ഫിസാറ്റ് ബിസിനസ് സ്‌കൂൾ ഡീനും ഡയറക്ടറുമായിരുന്ന പ്രൊഫ. (ഡോ.) ജോർജ് ആന്റണിയെ ആഫ്രിക്ക ഏഷ്യ സ്കോളേഴ്‌സ് ഗ്ലോബൽ നെറ്റ്‌വർക്ക് (ആസ്ഗൻ), ഭരണ സമിതി അംഗമായി നിയമിച്ചു.
അദ്ധ്യാപകൻ, അക്കാഡമിക് സംരംഭകൻ, മാനേജുമെന്റ് കൺസൾട്ടന്റ്, സ്റ്റാർട്ടപ്പ് ഉപദേഷ്ടാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ ഡോ. ജോർജ് വി. ആന്റണിക്ക് ബാങ്കിംഗ്, മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ്, എന്റർപ്രൈസ് റിസോഴ്‌സ് മാനേജ്‌മെന്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെന്റ് എന്നിവയിൽ നേതൃത്വ പരിചയമുണ്ട്.നിരവധി അന്തർദ്ദേശീയ, ദേശിയ സ്ഥാപനങ്ങളിൽ അക്കാഡമിക്, ധനകാര്യ ഉപദേശക സമിതി അംഗമെന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.