കൊച്ചി: ലോകപരിസ്ഥിതി ദിനം പത്ത് ആൽമരത്തൈകൾ നട്ട് ഇൻഫോപാർക്ക് ആചരിച്ചു. കാക്കനാട്ടെ ഇൻഫോപാർക്ക് രണ്ടാംഘട്ട വളപ്പിൽ പ്രൊജക്ട്‌സ് സീനിയർ മാനേജർ വിജയൻ വി.ആർ, മാനേജർ ടിനി തോമസ് എന്നിവർ തൈനട്ടു. കഴിഞ്ഞവർഷം നട്ട 100 മരത്തൈകൾ പരിപാലിച്ചു വരുന്നു.