കൊച്ചി: ലോക്ക് ഡൗണിൽ ജോലിയില്ലാതായതിൽ മനംനൊന്ത് ജീവനൊടുക്കിയ കോഴിക്കോട് കക്കോടിയിലെ ബസ് ഡ്രൈവർ സന്തോഷിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ് ) ആവശ്യപ്പെട്ടു.
ബസ്, ഓട്ടോറിക്ഷാ, ടാക്സി മേഖലകളിൽ പണിയെടുക്കുന്നവർ വരുമാനം നിലച്ച് ദുരിതത്തിൽ കഴിയുകയാണെന്ന് സെന്റർ സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി, ജില്ലാ പ്രസിഡന്റ് ജോയി മാടശേരി എന്നിവർ പറഞ്ഞു.