കൊച്ചി: ഫോർട്ടുകൊച്ചി ഗോശ്രീപുരം ടി.ഡി ക്ഷേത്രത്തിലും അനുബന്ധ ക്ഷേത്രങ്ങളിലും 30 വരെ ഭക്തർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചു. സർക്കാർ നിർദേശങ്ങൾ അനുസരിച്ച് ക്ഷേത്രങ്ങൾ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് ഭക്തർക്ക് പ്രവേശനം നൽകേണ്ടെന്ന് തീരുമാനിച്ചത്. ആചാരങ്ങളും നിത്യനിദാന ചടങ്ങുകളും മാത്രമേ ഉണ്ടാ
കുകയുള്ളു.