കൊച്ചി: പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ബുധനാഴ്ച രാവിലെ 10 ന് മാർച്ച് നടത്തും. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കന്മാരും സഹകരണബാങ്ക് മെമ്പർമാരും എൻ.ജി.ഒ യൂണിയൻ നേതാക്കന്മാരും പ്രതികളായ കേസിൽ മുഴുവൻ പേരെയും അറസ്റ്റുചെയ്യാതിരിക്കുകയും അറസ്റ്റിലായവർക്ക് ജാമ്യം ലഭിക്കാൻ ഒത്താശ നൽകിയെന്നും ആരോപിച്ചാണ് മാർച്ച്.

12 ന് (വെള്ളി) ജില്ലയിലെ 14 നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും ഇതേ ആവശ്യമുന്നയിച്ച് മാർച്ച് സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചു.