കൊച്ചി: ജില്ലയിലെ കൊവിഡ് വ്യാപനം പരിശോധിക്കുന്ന ആന്റി ബോഡി പരിശോധന ഇന്ന് ആരംഭിക്കും. അഞ്ഞൂറ് സാംപിളുകളാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുക. ഡോ. നിഖിലേഷ് മേനോൻ, ഡോ. ഗൗരികൃപ എന്നിവരാണ് പരിശോധനയുടെ നോഡൽ ഓഫീസർമാർ.

കാറ്റഗറി 1 എ: കൊവിഡ് ചികിത്സ കേന്ദ്രങ്ങളിലെ ജീവനക്കാർ. മെഡിക്കൽ കോളേജിൽ നിന്ന് 14 പേരുടെയും ആലുവ ജനറൽ ആശുപത്രി, മൂവാറ്റുപുഴ താലൂക്ക് ആശുപത്രി, കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രി, എന്നിവിടങ്ങളിലെ 12 പേരുടെ വീതവും സാപിളുകൾ ഇന്ന് ശേഖരിക്കും.


കാറ്റഗറി 14 ബി: അഞ്ച് കോവിഡ് ഇതര ആശുപത്രിയിലെ പത്ത് വീതം ജീവനക്കാരുടെ സാംപിളുകൾ. മൂവാറ്റുപുഴ, കൊച്ചി, ആലുവ, പറവൂർ താലൂക്കുകൾ.


കാറ്റഗറി 2 എ: രണ്ട് പൊലീസുകാർ, മൂന്ന് ഫീൾഡ് പ്രവർത്തകർ, 3 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, 3 മാദ്ധ്യമപ്രവർത്തകർ, 2 അങ്കണവാടി ജീവനക്കാർ. 11 നാണ് പരിശോധന.


കാറ്റഗറി 2 ബി: 2 റേഷൻ വ്യാപാരികൾ, 3 ഭക്ഷണ വിതരണ ജീവനക്കാർ, 2 കമ്മ്യൂണിറ്റി കിച്ചൻ വോളന്റിയർമാർ. 11 ന് പരിശോധന.ആലുവ, കൊച്ചി, നോർത്ത് പറവൂർ താലൂക്കുകളിൽ നിന്നും സാംപിൾ ശേഖരണം നടത്തും.


കാറ്റഗറി 2സി: ട്രക്ക് ഡ്രൈവർമാരുമായി ഇടപെട്ടവർ. ആലുവ, മട്ടാഞ്ചേരി, കോതമംഗലം, ബിനാനിപുരം എന്നിവിടങ്ങളിൽ നിന്ന് 12 സാംപിളുകൾ ശേഖരിക്കും. 12 നാണ് സാംപിൾ ശേഖരണം.


കാറ്റഗറി 2ഡി: പെരുമ്പാവൂർ, കാക്കനാട്, ഫോർട്ട് കൊച്ചി, കോതമംഗലം, എരൂർ, വാഴക്കുളം മേഖലകളിലെ 25 അന്യസംസ്ഥാന തൊഴിലാളികളിൾക്ക്. 12 നാണ് പരിശോധന.


കാറ്റഗറി 3എ: പാമ്പാക്കുട, കീച്ചേരി, അങ്കമാലി, കാലടി, വടവുകോട് ബ്ലോക്ക് പഞ്ചായത്തുകളിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 100 പേരുടെ സാംപിളുകൾ 15 ന് ശേഖരിക്കും.


കാറ്റഗറി 3ബി: കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 100 പേരുടെ സാംപിളുകൾ 12ന് ശേഖരിക്കും


കാറ്റഗറി 4: രോഗ ബാധയേൽക്കാൻ സാദ്ധ്യതയുള്ള 60 വയസ്സിൽ താഴെയുള്ള 25 സാപിളുകൾ പിഴല, എഴിക്കര, കുമ്പളങ്ങി, പല്ലാരിമംഗലം, മലയിടംതുരുത്ത് ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കും.


കാറ്റഗറി 5 എ: കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രം, തിരുമാറാടി കുടുംബാരോഗ്യ കേന്ദ്രം, കോതമംഗലം താലൂക്ക് ആശുപത്രി, നോർത്ത് പറവൂർ താലൂക്ക് ആശുപത്രി, ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി, രാജഗിരി ആശുപത്രി, കോലഞ്ചേരി എം.ഒ.എസ് സി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, ഞാറക്കൽ താലൂക്ക് ആശുപത്രി, മൂത്തകുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ നിന്ന് ശ്വാസരോഗങ്ങളുമായി വരുന്നവരെ സാംപിളുകൾ ശേഖരിക്കും.


കാറ്റഗറി 5 ബി: സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നായി 25 സാംപിളുകൾ ശേഖരിക്കും.