ആലുവ: നിർദ്ധന വിദ്യർത്ഥികൾക്ക് ലോക്ക് ജനശക്തി പാർട്ടി നൽകുന്ന ടെലിവിഷൻ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എലൂർ നഗരസഭ 29ാം വാർഡിൽ അന്തിക്കാട് വീട്ടിൽ എട്ടാം ക്ലാസുകാരി സാനിയക്ക് നൽകി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സാജു വടശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റും എഫ്.സി.ഐ അംഗവുമായ ലെനിൻ മാത്യുവാണ് ടി.വി നൽകിയത്. സംസ്ഥാന ജനറൽ സെക്രട്ടറി ചീഫ് ജേക്കബ്ബ് പീറ്റർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി.എച്ച്. രാമചന്ദ്രൻ, ബി.ജെ.പി മണ്ഡലം വൈസ്. പ്രസിഡന്റ് വി.വി. പ്രകാശൻ, ആർ.എസ്.പി കളമശേരി മണ്ഡലം സെക്രട്ടറി നാരായണൻ, എൽ. ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ടി.എൻ. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.