congress
കോൺഗ്രസ് മുവാറ്റുപുഴ ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ കാവുംപടിയിലുള്ള എ ഇ ഒ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: മലപ്പുറത്തെ ദേവികയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുക, വിദ്യാഭ്യാസ അവകാശം നിലനിൽക്കുന്ന ഈ രാജ്യത്ത് ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ കാവുംപടിയിലുള്ള എ.ഇ.ഒ ഓഫീസിന് മുമ്പിൽ ധർണ നടത്തി. മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സലിം ഹാജി അദ്ധ്യക്ഷത വഹിച്ചു. പി.പി. എൽദോസ്, കെ.എം. പരീത് എന്നിവർ സംസാരിച്ചു.