കൊച്ചി: വടുതല - പേരണ്ടൂർ പാലത്തിന്റെ സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായുള്ള സർവേ നടപടികൾ ആരംഭിച്ചു. ചിന്മയ സ്‌കൂളിന് മുന്നിൽനിന്ന് പേരണ്ടൂർ കനാലിന് കുറുകെ എളമക്കരയിലേക്കാണ് 78 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം നിർമ്മിക്കുന്നത്. 2016ൽ ഹൈബി ഈഡൻ എം.എൽ.എ ആയിരിക്കുമ്പോഴാണ് പാലത്തിനായുള്ള ആവശ്യം ഉന്നയിക്കുന്നതും സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതും. 24.9 കോടി രൂപ പാലത്തിനായും 7.5 കോടിരൂപ സ്ഥലമേറ്റെടുക്കലിനുമായാണ് വകയിരുത്തിയിട്ടുള്ളത്. 30നുള്ളിൽ സർവേ നടപടികൾ പൂർത്തീകരിക്കുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. കൗൺസിലർമാരായ ഒ.പി. സുനിൽ, ആൽബർട്ട് അമ്പലത്തിങ്കൽ, സി.ജെ. ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.