ആലുവ: ആവശ്യമായ മുന്നൊരുക്കമില്ലാതെ നടപ്പിലാക്കിയ ഓൺലൈൻ വിദ്യാഭ്യാസത്തിലെ അപാകതകൾക്കെതിരെ അലുവ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ആലുവ ഡി.ഇ.ഒ ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ഭാരവാഹികളായ വില്യം അലത്തറ, എ.കെ. മുഹമ്മദാലി, എ.എ. അജ്മൽ, നസിർ ചൂർണിക്കര, പി.കെ. രമേശ്, കെ.പി. സിയാദ്, ആർ. രഹൻരാജ്, സി.പി. നാസർ, കെ.എച്ച്. ഷാജി, ടി.എസ്. ഷറഫുദ്ദിൻ, വിനോദ് ജോസ്, സോണി സെബാസ്റ്റ്യൻ, അമ്പിതോലം കുഴി, അബ്ദുൾ വഹാബ് എന്നിവർ സംസാരിച്ചു.
#എ ഗ്രൂപ്പുകാർ വിട്ടുനിന്നു
ഐ ഗ്രൂപ്പുകാരനായ ബ്ളോക്ക് പ്രസിഡന്റ് തോപ്പിൽ അബു ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമത്തിലാണ്. എന്നാൽ എ ഗ്രൂപ്പ് നേതാക്കളിൽ ആരും സമരകേന്ദ്രത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല. പാർട്ടിയുടെയും പോഷക സംഘടനകളുടെയും എ ഗ്രൂപ്പുകാരായ ഭാരവാഹികളാരും എത്തിയില്ല.