തൃപ്പൂണിത്തുറ: ക്ഷേത്രങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് സർക്കാർ ഉത്തരവുണ്ടെങ്കിലും സുരക്ഷാകാരണങ്ങളാൽ നിശ്ചിതകാലത്തേക്കുകൂടി ആമേട സർപ്പക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. വഴിപാടുകൾ ഓൺലൈനായി നടത്താം.