തൃപ്പൂണിത്തുറ: വൈദ്യുതിബില്ലിംഗിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടു് ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അരുൺ കല്ലാത്ത് അദ്ധ്യക്ഷനായിരുന്നു. കൗൺസിലർ രാധികാവർമ്മ, അരുൺ.എസ് എന്നിവർ സംസാരിച്ചു.