കൊച്ചി: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സമിതി ആചാര്യൻ മാധവ്ജിയുടെ ജന്മദിനമായ ഇന്ന് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സ്വകാര്യ ക്ഷേത്രങ്ങൾക്കായി ദേവനൊരു കിഴി സമർപ്പണം ഒരുക്കും. എറണാകുളം തിരുമല ദേവസ്വം ക്ഷേത്രസന്നിധിയിൽ വൈകിട്ട് 5.30ന് ദേവസ്വം അധികാരി രംഗദാസ് പ്രഭു, വി.വിനോദ് കമ്മത്ത് ,കെജെ.രാധാകൃഷ്ണ കമ്മത്ത് എന്നിവർ ചേർന്ന് കിഴി സമർപ്പിക്കും. സമിതി താലൂക്ക് അദ്ധ്യക്ഷൻ ജയശങ്കർ സ്വീകരിക്കും.