കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഇല്ലാതാക്കാൻ നടപടി സ്വീകരിക്കാത്ത നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ ജനാധിപത്യ കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്കു മുന്നിൽ ധർണ നടത്തി. ജനാധിപത്യ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ആന്റണി രാജു ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് പ്രസിഡന്റ് ഗീവർ പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മിഥുൻ സാഗർ, ജോൺ ലൂസി, പൗലോസ് മുടുക്കുംതല, അരുൺ, ബേസിൽ എന്നിവർ പങ്കെടുത്തു.