വൈപ്പിൻ: വൈപ്പിൻ മേഖലയിലെ ക്ഷേത്രങ്ങളിൽ ഇന്നുമുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി. മുസ്ലീം പള്ളികൾ ഈ മാസാവസാനം വരെ തുറക്കുന്നില്ല. കൃസ്ത്യൻ പള്ളികളിൽ ബഹുഭൂരിപക്ഷവും തുറക്കുന്നില്ലെന്ന നിലപാടിലാണ് ബന്ധപ്പെട്ടവർ.