നെടുമ്പാശേരി: എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നെടുമ്പാശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചെങ്ങമനാട് ഹയർ സെക്കൻഡറി സ്കൂളിൽ മുമ്പിൽ സംഘടിപ്പിച്ച ധർണ എം.എ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി, ഡി.സി.സി സെക്രട്ടറി പി.എൻ. ഉണ്ണികൃഷ്ണൻ, ഇ.കെ. വേണുഗോപാൽ, ടി.എ. ചന്ദ്രൻ, പി.എച്ച്. അസ്ലാം, അബ്ദുസ്സലാം ഹുസൈർ, കബീർ വിൽഫ്രഡ്, ദാനിയേൽ വി.എ.,വർഗീസ് കോട്ടായി എന്നിവർ പ്രസംഗിച്ചു.