police
റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് വീഡിയോ കോൺഫ്രൻസ് സംവിധാനത്തിലൂടെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പരാതി കേൾക്കുന്നു

ആലുവ: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുന്നതിനായി റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് വീഡിയോ കോൺഫറൻസ് സംവിധാനം ഏർപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പരാതികൾ വീഡിയോകോൺഫറൻസിലൂടെ നേരിട്ട് കേൾക്കും. സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ബന്ധപ്പെട്ട സെക്ഷനുകളിലേക്ക് ഉടനെ പരാതി കൈമാറുകയും ചെയ്യും.

പരാതിക്കാർക്ക് ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിലൂടെ റിസപ്ഷനിൽ ഇരുന്ന് എസ്.പിയുമായി സംസാരിക്കാം. ഇതിലൂടെ പരാതിക്കാർ ഒരുമിച്ച് വരുന്നത് ഒഴിവാക്കാനും സാമൂഹ്യഅകലം പാലിക്കുന്നതിനും സാധിക്കും.