കൊച്ചി : ദേവപ്രീതിക്കായി കേരളത്തിലെ ക്ഷേത്രങ്ങളിൽ പക്ഷികളെയും മൃഗങ്ങളെയും ബലി അർപ്പിക്കുന്നതു തടയുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കോഴിക്കോട് സ്വദേശികളായ ടി. മുരളീധരൻ, സി.വി. വിമൽ എന്നിവർ ഹർജി നൽകി.
1968ലെ നിയമം ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് ബാധകമാക്കിയിട്ടുള്ളതെന്നും ക്രിസ്‌ത്യൻ, മുസ്ളിം മതവിഭാഗങ്ങൾക്ക് ആചാരപരമായി ബലി അർപ്പിക്കാൻ തടസമല്ലെന്നും ഹർജിയിൽ പറയുന്നു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള 1960ലെ നിയമത്തിൽ പിന്നീട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് മതപരമായ ചടങ്ങുകൾക്ക് മൃഗങ്ങളെ കൊല്ലുന്നത് കുറ്റമല്ലാതായി. ബലി തടഞ്ഞുകൊണ്ടുള്ള കേരളത്തിലെ നിയമം ഇതിനു വിരുദ്ധമാണെന്നും പറയുന്നു.