ആലുവ: ശിവരാത്രി മണപ്പുറത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് വിധേയമായി ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകി. മണപ്പുറം ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ബലിതർപ്പണത്തിന് സൗകര്യമൊരുക്കണമെന്നാണ് നിർദേശം.