thodu
ചൂർണ്ണിക്കര കട്ടേപ്പാടത്ത് അയ്യങ്കേരി വലിയതോടിന് സമീപത്തെ ചെറിയ തോട് ജെ.സി.ബി ഉപയോഗിച്ച് നവീകരിച്ച നിലയിൽ

ആലുവ: വർഷകാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി ചൂർണിക്കര കട്ടേപ്പാടത്ത് അയ്യങ്കേരി വലിയതോടിന് സമീപത്തെ ചെറിയതോട് ജെ.സി.ബി ഉപയോഗിച്ച് നവീകരിച്ചു. തോട് നവീകരിക്കാത്തതിനെതിരെ കോൺഗ്രസും ബി.ജെ.പിയും ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

തോട് മാലിന്യവും വള്ളിപ്പടർപ്പുകളും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ച അവസ്ഥയിലായിരുന്നു. ഇതേത്തുടർന്നാണ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധമുയർന്നത്. ഇതോടൊപ്പം കട്ടേപ്പാടം തോടും നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.