കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ചുമുതൽ പത്തുവരെ ക്ളാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി ടിവി ഇല്ലാത്ത കുട്ടികൾക്ക് ടിവി വിതരണം ചെയ്തു. ആദ്യഘട്ടത്തിൽ 32 ഇഞ്ചിന്റെ 10 എൽ.ഇ.ഡി ടിവികളാണ് നൽകിയത്. നാഷണൽ സർവീസ് സ്‌കീം, പൂർവ വിദ്യാർത്ഥിയായ മുറിമറ്റത്തിൽ ജോർജ് തോമസ് എന്നിവരാണ് സ്‌പോൺസർ ചെയ്തത്. വിതരണോദ്ഘാടനം സ്‌കൂൾ മാനേജർ സി.എം. കുര്യാക്കോസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് റെജി പോൾ, പ്രിൻസിപ്പൽ പി.പി. മിനിമോൾ, ഹെഡ്മിസ്ട്രസ് കെ.ടി. സിന്ധു, എ. അമ്പിളി, രഞ്ജിത്ത് പോൾ എന്നിവർ പങ്കെടുത്തു.