അങ്കമാലി: കേരള സർക്കാർ നടപ്പാക്കിയ ഓൺലൈൻ വിദ്യഭ്യാസ പാഠ്യ പദ്ധതിയുടെ ന്യൂനതകൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അങ്കമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി എ.ഇ.ഒ ഒഫീസിന് മുൻപിൽ ധർണ നടത്തി.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ .കെ .എസ്.ഷാജി ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി പി.വി സജീവൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ കെ.വി ബേബി ,ബാബു മഞ്ഞളി ,പി.ഡി പൗലോസ്, ജേക്കബ് കോട്ടക്കൽ ,സിജു പുളിക്കൽ മണ്ഡലം പ്രസിഡന്റ് ബാസ്റ്റിൻ പാറക്കൽ ,സ്റ്റീഫൻ പട്ടത്തി തുടങ്ങിയവർ പ്രസംഗിച്ചു.