കോലഞ്ചേരി: കാണിനാട് റൂറൽ ഡെവലപ്പ്‌മെന്റ് സൊസൈ​റ്റിയുടെ ആഭിമുഖ്യത്തിൽ വി ഗാർഡിന്റെ സഹകരണത്തോടെ കാണിനാട് പ്രദേശത്തുള്ള മുഴുവൻ ഭവനങ്ങളിലേക്കും നൽകുന്ന തുണിസഞ്ചിയുടെ വിതരണോദ്ഘാടനം പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധൻ നിർവഹിച്ചു. സൊസൈ​റ്റി ചെയർമാൻ എം.കെ. തോമസ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ഓമന ഷണ്മുഖൻ, ലിസി സ്ലീബ, മേരി പൗലോസ്, എൽദോ പറപ്പിള്ളിക്കുഴി, സാബു തടത്തിൽ ,മാത്യൂസ് ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.