കോലഞ്ചേരി: വിദ്യാഭ്യാസ അവകാശ നിഷേധത്തിനെതിരെ പുത്തൻകുരിശ്, പട്ടിമ​റ്റം ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പുത്തൻകുരിശ് എ.ഇ.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി അംഗം എൻ.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.