cn-mohanan
വടക്കെ അടുവാശ്ശേരി ഗ്രാമീണ വായനശാലയിൽ കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷനുമായി ചേർന്ന് വിദ്യാർത്ഥികൾക്കഗുള്ള ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ടെലിവിഷൻ സെറ്റ് കൈമാറുന്നതിന്റെ ജില്ലാതല ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നിർവഹിക്കുന്നു

നെടുമ്പാശേരി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾക്കായി വടക്കെ അടുവാശേരി ഗ്രാമീണ വായനശാലയിൽ സൗകര്യം ഒരുക്കി. കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷനുമായി ചേർന്നാണ് വായനശാലയിൽ സൗകര്യമൊരുക്കിയത്. ഓൺലൈൻ ക്ലാസുകൾക്കായി ടിവി കെ.എസ്.ടി. ജില്ലാ കമ്മിറ്റി വായനശാലയ്ക്ക് സംഭാവന നൽകി. കെ.എസ്.ടി.എ യുടെ ടിവി ചലഞ്ച് എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഗ്രാമീണ വായനശാലയ്ക്ക് ടിവി നൽകിയത്. ജില്ലാതല ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നിർവഹിച്ചു. വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ലാസുകളുടെ സംപ്രേക്ഷണ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ നിർവഹിച്ചു. കെ.എസ്.ടി എ ജില്ലാ പ്രസിഡന്റ് ജി. ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ബെന്നി, സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. മാഗി, സർവ്വശിക്ഷാ അഭിയാൻ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഉഷ മാനാട്ട്, കെ.എസ്. ടി.എ. സംസ്ഥാന കമ്മിറ്റി അംഗം കെ. ജെ. ഷൈൻ, സുനിൽ കുമാർ, വി.കെ. പുഷ്പാംഗദൻ, ടി.ജി. വിപിൻ, കെ.കെ. സുനിൽ കുമാർ, എ.വി. പ്രദീപ്, രാജേഷ് വി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഇനി മുതൽ എല്ലാ ദിവസവും ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ ഓൺ ലൈൻ ക്ലാസുകൾ കാണാൻ വായനശാലയിൽ സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.