തോപ്പുംപടി: വേമ്പനാട്ട് കായലിൽ എക്കൽ അടിഞ്ഞതോടെ പരമ്പരാഗത മത്സ്യബന്ധനം ദുസഹമായി. കായലിന്റെ തോപ്പുംപടി, പെരുമ്പടപ്പ്, കുമ്പളങ്ങി, കുമ്പളം, തേവര തുടങ്ങിയ സ്ഥലങ്ങളിലും ഹാർബർപാലം, ബി.ഒ.ടി. പാലം, വെണ്ടുരുത്തി പാലം, അലക്‌സാണ്ടർ പറമ്പിത്തറ, കുമ്പളം പാലം തുടങ്ങിയ സ്ഥലങ്ങളെല്ലാം ചളി അടിഞ്ഞ് കൂടിയിരിക്കുകയാണ്. മുൻ കാലങ്ങളിൽ അധികാരികൾ യന്ത്രം ഉപയോഗിച്ച് ചെളിനീക്കം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ചളി നീക്കം നിലച്ചിരിക്കുകയാണ്. വർഷങ്ങൾക്കു മുമ്പ് പെരുമ്പടപ്പ് കുമ്പളങ്ങി കായലിൽ നിന്നും നീക്കം ചെയ്യുന്ന ചളി പെരുമ്പടപ്പ് ബസ് സ്റ്റാന്റ് പരിസരത്ത് നിക്ഷേപിക്കാൻ കരാറുണ്ടാക്കിയെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട ഫയലുകൾ തന്നെ കാണാതായി .