കൂത്താട്ടുകുളം:പ്രവാസി മലയാളി കെ.ജയചന്ദ്രൻ ഡിവൈ.എഫ്.ഐയുടെ ടി.വി ചലഞ്ചിൽ പങ്കാളിയായി. അമേരിക്കയിൽ എൻജിനീയറായ തിരുമാറാടി സോപാനം വീട്ടിൽ ജയചന്ദ്രൻ നാല് എൽ.ഇ.ഡി ടി.വിയാണ് നൽകിയത്. ജയചന്ദ്രന്റെ ഭാര്യാസഹോദരൻ ആനന്ദ് ഐസക്കിൽ നിന്ന് സി.പി..എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി. ബി.രതീഷ് എന്നിവർ ചേർന്ന് ടി.വി ഏറ്റുവാങ്ങി.ബ്ലോക്ക് സെക്രട്ടറി കേതു സോമൻ പങ്കെടുത്തു. ബ്ലോക്ക് അതിർത്തിയിൽ അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനായി ടിവി നൽകുമെന്ന് ബ്ലോക്ക് ഭാരവാഹികൾ അറിയിച്ചു.