kklm
കൂത്താട്ടുകുളം:ചെള്ളയ്ക്കപ്പടി സെൻട്രൽ റസിഡൻസ്അസോസിയേഷൻ്റെയും (സി.സി.ആർ.എ)കൂത്താട്ടുകുളം ജനമൈത്രി പൊലീസിന്റെയും ആഭിമുഖ്യത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ കൂത്താട്ടുകുളം വനിതാ എസ്.ഐ. ഷീല.എസ്.എൻ ഉദ്ഘാടനം ചെയ്തു

കൂത്താട്ടുകുളം:ചെള്ളയ്ക്കപ്പടി സെൻട്രൽ റസിഡൻസ് അസോസിയേഷൻ്റെയും (സി.സി.ആർ.എ)കൂത്താട്ടുകുളം ജനമൈത്രി പൊലീസിന്റെയും ആഭിമുഖ്യത്തിൽ ചെള്ളയ്ക്കപ്പടി കവലയിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. കൂത്താട്ടുകുളം വനിതാ എസ്.ഐ. ഷീല.എസ്.എൻ ഉദ്ഘാടനം ചെയ്തു. സി.സി.ആർ.എ പ്രസിഡന്റ് സജി കുട്ടപ്പൻ അദ്ധ്യക്ഷനായി. മേഖലാ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബേബി ആലുങ്കൽ, സെക്രട്ടറി ജയ്സൺ മാത്യു , ജനമൈത്രി സുരക്ഷ സമതി കൺവീനർ പി.സി. മർക്കോസ് , ഇ.എം. മർക്കോസ്, അബ്രഹം തോമസ്, അന്നമ്മ,ബാബു വർഗീസ്, പ്രകാശ് പി പി , ജോജി മാത്യു,സാജു ജോസ് , ബിനു , ടി.യു.രവി , മോളി റെജി, ഷീല വിജയൻ എന്നിവർ പങ്കെടുത്തു.