പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. ടൗൺ ഹാൾ പരിസരത്ത് നടന്ന വൃക്ഷത്തൈ നടീൽ നഗരസഭ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ വി. പി. ബാബു, മനോഹരൻ, മേഴ്സി ജോൺസൺ, റീജ വിജയൻ, ബീന ദിവാകരൻ എന്നിവർ പങ്കെടുത്തു.