കൊച്ചി: അനധികൃതസ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ഹൈക്കോടതിയിൽ ഹർജി നൽകി. ഇൗയാവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജി കോട്ടയം വിജിലൻസ് കോടതി തള്ളിയതിനെതിനെത്തുടർന്നാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ തച്ചങ്കരി വരവിൽകവിഞ്ഞ് സ്വത്തു സമ്പാദിച്ചെന്ന കേസിൽ വിജിലൻസ് അന്വേഷണസംഘം അന്തിമറിപ്പോർട്ട് നൽകിയിരുന്നു. വിജിലൻസ് സംഘം തന്റെ സ്വത്തു കണക്കാക്കിയതിൽ നിരവധി പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിശദീകരണം നൽകിയെങ്കിലും ഇതു കണക്കിലെടുക്കാതെയാണ് അന്തിമറിപ്പോർട്ട് നൽകിയതെന്നും അന്വേഷണസംഘം തന്റെ വിശദീകരണം മന:പൂർവം ഒഴിവാക്കിയെന്നും ഹർജിയിൽ പറയുന്നു.