പെരുമ്പാവൂർ: മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. ഐരാപുരം വില്ലേജ് വളയൻചിറങ്ങര കരയിൽ അരിമ്പാശേരി വീട്ടിൽ മൻസു ഗിരീഷാണ് (36) അറസ്റ്റിലായത്. ഇയാളിൽ നിന്നും 33,000 രൂപ വിലമതിക്കുന്ന 900 മില്ലി ഗ്രാം കെറ്റമിൻ (റൈപ്പ് ഡ്രഗ്) കണ്ടെടുത്തു. വെങ്ങോല വാരിക്കാട് ഷാപ്പ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിലുമാണ് ഇയാൾ മയക്ക് മരുന്ന് വില്പന കേന്ദ്രീകരിച്ചിരുന്നത്.
നെതർലാന്റിൽ നിന്നടക്കം ഓൺലൈനായിട്ടാണ് ഗിരീഷ് മയക്കുമരുന്ന് വാങ്ങിയിരുന്നതെന്ന് പെരുമ്പാവൂർ എസ്.എച്ച്.ഒ സി ജയകുമാർ പറഞ്ഞു. പെരുമ്പാവൂർ എസ്.ഐ സനീഷ്, എ.എസ്.ഐ രാജേന്ദ്രൻ, ദിലീപ്, എസ്.സി.പി.ഒ മനോജ്, അനൂപ്, ഷിനോജ് പ്രിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.