പെരുമ്പാവൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈകളുടെ നടലും വിതരണവും നടത്തി. പെരുമ്പാവൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ തെങ്ങിൻതൈ നട്ട് ബാങ്ക് പ്രസിഡന്റ് പോൾ പാത്തിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന തൈകളുടെ വിതരണോദ്ഘാടനം ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എസ്.ഷറഫ് നിർവഹിച്ചു. ബാങ്ക് സെക്രട്ടറി പി.എച്ച് ബീവിജ അദ്ധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളിൽ വിവിധ പൊതുയിടങ്ങളിൽ തെങ്ങിൻതൈകൾ നട്ട് പിടിപ്പിക്കുമെന്ന് ഭരണസമിതി പറഞ്ഞു. ഞാവൽ, റമ്പൂട്ടൻ, പ്ലാവ്,മാവ്,പേര,നെല്ലി,അത്തി,
കണിക്കൊന്ന, നാരകം തുടങ്ങിയ ഇനങ്ങളിലെ അഞ്ഞൂറോളം തൈകളാണ് സൗജന്യമായി വിതരണം നടത്തിയത്. ചടങ്ങിൽ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ് അബൂബക്കർ, കെ.സി അരുൺകുമാർ, ടി.എച്ച് സബീദ്, സിന്ധു സാബു, ഓമന അയ്യപ്പൻ, എന്നിവർ സംബന്ധിച്ചു.