കൊച്ചി: ജില്ലയിൽ മൂന്നുപേർക്ക് കൂടി കൊവിഡ്. വിദേശത്തു നിന്നെത്തി സ്ഥാപന നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂവരെയും രോഗം സ്ഥിരീകരിച്ചതോടെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുതുതായി ആറുപേരെ ആശുപത്രിയിലും 800 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. മേയ് 31 ന് നൈജീരിയയിൽ നിന്നെത്തിയ 55 വയസുള്ള ചെന്നൈ സ്വദേശിയാണ് ഒരാൾ. മേയ് 26 ന് കുവൈറ്റിൽ നിന്നെത്തിയ 35 വയസുകാരിയാണ് രണ്ടാമത്തേയാൾ. ആലുവ എടത്തല സ്വദേശിനിയാണ്. ജൂൺ ഒന്നിന് അബുദാബിയിൽ നിന്നെത്തിയ 27 കാരനാണ് മൂന്നാമൻ. അങ്കമാലി തുറവൂർ സ്വദേശിയാണ് യുവാവ്.

രോഗബാധിതരായ മറ്റ് അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

ആകെ രോഗികൾ : 52

മെഡിക്കൽ കോളേജ് : 47

സ്വകാര്യ ആശുപത്രി : 1

ഐ.എൻ.എസ് സഞ്ജീവനി : 4

നിരീക്ഷണത്തിൽ

ആകെ : 10,814

ഇന്നലെ : 800

വീടുകളിൽ : 9447

കെയർ സെന്ററുകളിൽ : 566

പണം നൽകുന്നിടത്ത് : 801

ഒഴിവാക്കപ്പെട്ടവർ : 341

ഇന്നലെ പ്രവേശിപ്പിച്ചവർ

ആകെ : 6

മെഡിക്കൽ കോളേജ് : 4

സ്വകാര്യ ആശുപത്രികൾ : 2

ആശുപത്രി വിട്ടവർ

മെഡിക്കൽ കോളേജ് : 1

മൂവാറ്റുപുഴ ജനറൽ : 2

കരുവേലിപ്പടി താലൂക്ക് : 1

സ്വകാര്യ ആശുപത്രി : 2