കോലഞ്ചേരി: ഡിവൈ.എഫ്‌.ഐ ബ്ലോക്ക് കമ്മി​റ്റിയുടെ ടിവി ചലഞ്ചിന്റെ ഭാഗമായി സിന്തൈ​റ്റ് കമ്പനി അഞ്ച് ടിവി നൽകി. മാനേജിംഗ് ഡയറക്ടർ ഡോ. വിജു ജേക്കബിൽ നിന്ന് ജില്ലാ സെക്രട്ടറി എ.എ. അൻഷാദ് ഏ​റ്റുവാങ്ങി. സി.പി.എം ഏരിയാ സെക്രട്ടറി സി.കെ. വർഗീസ്, എ.ആർ. രാജേഷ്, ടി.എ. അബ്ദുൾസമദ്, വിഷ്ണു ജയകുമാർ എന്നിവർ പങ്കെടുത്തു.