പള്ളിക്കര: ശബ്ദം കൂട്ടായ്മയുടെയും ഐഡിഫ് ട്രേഡിംഗ് കമ്പനിയുടെയും സംയുക്താഭിമുഖ്യത്തിൽ മാസ്‌കിന്റെ ഉപയോഗത്തെക്കുറിച്ച് ബോധവത്കരണവും സൗജന്യ മാസ്‌ക് വിതരണവും നടത്തി. കുന്നത്തുനാട് പഞ്ചായത്ത് അംഗം എൻ.വി. രാജപ്പൻ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. ഡോ. സുനിത, കെ.ഇ. അലിയാർ, ടി.എ. ഉമ്മർ, കെ.പി. നൈസാം എന്നിവർ സംസാരിച്ചു.