കടവന്ത്ര : മട്ടലിൽ ഭഗവതിക്ഷേത്രം സർക്കാർ നിർദേശങ്ങൾ പാലിച്ച് ഇന്ന് ഭക്തർക്ക് ദർശനത്തിന് തുറക്കും. ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന നിർദേശങ്ങൾ ഭക്തർ കർശനമായി പാലിക്കണമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.

തുറക്കുന്നതിന് മുന്നോടിയായി നഗരസഭയുടെ ആരോഗ്യവിഭാഗവും ക്ഷേത്രഭാരവാഹികളും ചേർന്ന് ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കി.