മൂവാറ്റുപുഴ: കൊവിഡ് 19ന്റെ അടിസ്ഥാനത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിരോധനം നിബന്ധനകൾക്ക് വിധേയമായി പിൻവലിച്ചുവെങ്കിലും രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജൂൺ 30വരെ പള്ളികളിൽ നിലവിലുള്ള സ്ഥിതി തുടരുന്നതിന് മൂവാറ്റുപുഴ താലൂക്ക് മഹല്ല് ഏകോപന സമിതി തീരുമാനിച്ചു. 28ന് വൈകിട്ട് 4 ന് താലൂക്ക് സമിതി വീണ്ടും ചേരും. താലൂക്കിലെ 48 മഹല്ലുകളും ജമാഅത്ത് പള്ളികളും ചേർന്നതാണ് മഹല്ല് ഏകോപന സമിതി. മൂവാറ്റുപുഴ സെൻട്രൽ മഹല്ല് ജമാഅത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ചെയർമാൻ പി.എം. അമീർ അലി അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്. മുഹമ്മദ് മൗലവി, മുഹമ്മദ് തൗഫീഖ് മൗലവി, അബ്ദുൽ അസീസ് അഹ്സനി, ഇ.എ. ഫസലുദീൻ മൗലവി, സമിതി ജനറൽ കൺവീനർ കെ.എം. അബ്ദുൾ മജീദ്, ട്രഷറർ സെയ്തുകുഞ്ഞ് പുതുശേരി. സെക്രട്ടറി എ.എം. ഷാനവാസ്, പി.എ. ബഷീർ വിവിധ മഹല്ല് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.