കിഴക്കമ്പലം: ടി.വി ചലഞ്ചിലൂടെ ഡിവൈ.എഫ്.ഐയ്ക്ക് ലഭിച്ച ടി.വി കുന്നത്ത്‌നാട് മേഖലാ കമ്മിറ്റി പള്ളിമുകളിലെ നയന സുകുമാരന് കൈമാറി.കുന്നത്തുനാട് മേഖലാ സെക്രട്ടറി സുജിത് പ്രസിഡന്റ് കെ.ബി തസ്ലീം എന്നിവർ ചേർന്നാണ് കൈമാറിയത്. കമ്മിറ്റിയ്ക്ക് ലഭിച്ച നാലാമത്തെ ടിവിയാണിത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദാലി ഹുസൈൻ , മുഹമ്മദ്, സത്താർ, ഫാറൂഖ് ,റിസ്വാൻ ,സി.എൻ കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.